പത്ര ഏജൻ്റുമാരുടെ
ശബ്ദങ്ങൾക്ക് ശബ്‌ദമില്ലാതെ പോവരുത്:
സച്ചിദാനന്ദൻ
മലയാളിയുടെ അക്ഷര പ്രബുദ്ധതയെ പ്രതിദിനം ഉദ്ദീപിപിക്കുന്ന ഗൗരവതരമായ ജോലി ചെയ്യുന്ന കേരളത്തിലെ പത്ര ഏജൻ്റുമാർക്ക് അർഹതപ്പെട്ട അവധി ദിനം പോലും നിഷേധിക്കുകയൊ മാറ്റിമറിക്കുകയൊ ചെയ്യുന്ന നടപടി തെറ്റായതാണെന്ന് പ്രമുഖ ഏഴുത്തുകാരൻ സച്ചിദാനന്ദൻ പറഞ്ഞു.
ആഗസ്റ്റ് 16 ൻ്റെ പത്ര ഏജൻ്റുമാരുടെ അവധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ തൃശ്ശൂർ ഇ. എം.എസ് സ്‌ക്വയറിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൻ്റെ ഉദ്ഘാടനം ഒൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യനുദിക്കുന്ന ഒരോ പ്രഭാതത്തിലും മലയാളി കാണുന്ന ആദ്യത്തെ തൊഴിലാളികളാണ് പത്ര വിതരണക്കാരും, പാൽ വിതരണക്കാരും
തുഛവരുമാനക്കാരായ
ഇവരുടെ ശബ്‌ദം കേൾക്കാനും കാണാനും സർക്കാറും പത്ര മുതലാളിമാരും തയ്യാറാകേണ്ട കാലമാണിതെന്നും
സച്ചിദാനന്ദൻ പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ മൊയ്തീൻ എടച്ചാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന
ജനറൽ സിക്രട്ടറി ചേക്കുട്ടി കരിപ്പൂർ ആമുഖ പ്രസംഗവും സംസ്ഥാന സെക്രട്ടറി സി.പി അബ്‌ദുൽ വഹാബ് മുഖ്യ പ്രഭാഷണവും നടത്തി. എൻ.പി. എ. എ സംസ്ഥാന, ഭാരവാഹികളായ അജീഷ് കൈവേലി, സലീം രണ്ടത്താണി ,
രാമചന്ദ്രൻ നായർ കൊല്ലം, വിവിധ ജില്ല ഭാരവാഹികളായ കെ.ടി.കെ ഭാസ്കരൻ, റജി നിലമ്പൂർ, ഖാലിദ് തിരൂരങ്ങാടി, നൗഷാദലി പാലക്കാട്, സലിം ഏറണാകുളം, ഗോപിനാഥൻ കാസർകോഡ്,
ഫിറോസ്ഖാൻ, സുനിൽ പൊന്നാനി, അബുൽ ഖൈർ , സക്കരിയ്യ എൻ, മണികണ്ഠൻ, ശിവരാമൻ നായർ, മോഹൻ പ്രദീപ്, മധു വൈപ്പിൻ, അസീസ് വിളമ്പരം, നിക്സൺ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സിക്രട്ടറി ബാബു വർഗ്ഗീസ് സ്വാഗതവും, യാഖൂബ് വടക്കാഞ്ചേരി നന്ദിയും പറഞ്ഞു
Tags:
Kozhikode News

