Trending

കുന്നമംഗലം ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് പഞ്ചായത്ത്‌ പെരുവയൽ

കുന്നമംഗലം ബ്ലോക്കിലെ
മികച്ച ഹോംഷോപ്പ് പഞ്ചായത്ത്‌ പെരുവയൽ 



കുന്നമംഗലം ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് പഞ്ചായത്തായി പെരുവയൽ പഞ്ചായത്തിനെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രാദേശികമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതാ സംരംഭങ്ങൾ വളർത്തിക്കൊണ്ടു വരികയും അവയുണ്ടാക്കുന്ന വിവിധങ്ങളായ ഉൽപ്പന്നങ്ങൾ മുഴുവൻ വാർഡുകളിലും ഹോംഷോപ്പുകൾ സ്ഥാപിച്ച് സ്ഥിരമായി വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്ന വിപണന സംവിധാനവും ചേർന്നതാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. കോഴിക്കോട് ജില്ലയിൽ തുടക്കമിട്ട പദ്ധതി ഇപ്പോൾ കേരളത്തിലുടനീളം പ്രവർത്തിച്ചുവരുന്നു. പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മാത്രം  1500 ഓളം കുടുംബങ്ങൾക്ക് സ്ഥിര വരുമാനമുണ്ട്. 

ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  ഹോംഷോപ്പ് പദ്ധതിയുടെ പതിനേഴാം വാർഷികാഘോഷ പരിപാടിയായ 'അത്തപ്പൂമഴ' വേദിയിൽ വച്ച് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി പി. സി കവിത  പുരസ്‌കാരം നൽകി. പഞ്ചായത്തിനു വേണ്ടി cds ചെയർപേഴ്സൺ ശ്രീമതി  ജമീല കെ. ടി പുരസ്‌കാരം ഏറ്റു വാങ്ങി. 

പ്രസിദ്ധ സിനിമ നടൻ ശ്രീ. പി പി കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ അത്തപ്പൂമഴ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ നാടകകൃത്ത്  പ്രദീപ് കുമാർ കാവുന്തറ മുഖ്യാതിഥി ആയിരുന്നു. 

•    ശ്രീ. മംഗൽദാസ് (പ്രസിഡണ്ട്, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്)
•    ശ്രീമതി. ഷിജി കൊട്ടാരക്കൽ ( പ്രസിഡണ്ട്, നൊച്ചാട് ഗ്രാമപഞ്ചായത്ത് )
•   ശ്രീ. പി നാസർ (പ്രസിഡണ്ട്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് )
•   ശ്രീമതി പി സി കവിത (ജില്ലാ മിഷൻ കോഡിനേറ്റർ, കുടുംബശ്രീ കോഴിക്കോട്)
•  കുമാരി എ നീതു ( DPM കോഴിക്കോട് )
തുടങ്ങിയരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും കുടുംബശ്രീ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.  

ഹോംഷോപ്പ് പദ്ധതി ജില്ലാകോഡിനേറ്റർ പ്രസാദ് കൈതക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലുശ്ശേരി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷനായിരുന്നു. ഹോംഷോപ്പ് പദ്ധതി പ്രസിഡണ്ട് സതീശൻ സ്വപ്നക്കൂട് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post