Trending

അയാദി പ്രവാസി സംഗമം; കാരുണ്യതീരത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ

അയാദി പ്രവാസി സംഗമം; കാരുണ്യതീരത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ


പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ വിവിധ പ്രവാസി ചാപ്റ്ററുകളുടെ നേതൃത്വത്തിൽ 'അയാദി' പ്രവാസി സംഗമം കാരുണ്യതീരം ക്യാമ്പസിൽ സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള പിന്തുണയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം.

സലാം കോളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രതീക്ഷാഭവൻ ചെയർമാൻ അബ്ദുൽ ഹക്കീം ടി.എം. അധ്യക്ഷത വഹിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ സി.ഒ.ഒ. നവാസ് ഐ.പി. കാരുണ്യതീരം ക്യാമ്പസിലെ വിദ്യാഭ്യാസ, പുനരധിവാസ, ചികിത്സ, സേവന പ്രവർത്തനങ്ങൾ, ഭാവി വികസന പദ്ധതികൾ എന്നിവ ഉൾക്കൊള്ളുന്ന അവതരണം നടത്തി.

ഖത്തർ ചാപ്റ്ററിന്റെ ധനസഹായം കാരുണ്യതീരത്തിനു വേണ്ടി സലാം കോളിക്കൽ ഏറ്റുവാങ്ങി. പ്രവാസികളുടെ തുടർച്ചയായ പിന്തുണ സ്ഥാപനത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

അബ്ദുൽ ഗഫൂർ വി.സി., മുഹമ്മദ് ഷമ്മാസ്, ഷമീർ പി.എച്ച്., അഷ്റഫ് അച്ചൂർ, ഫെബിന അബ്ദുൽ ഗഫൂർ, ഷംനാ ഷമീർ, ആദിൽ മുഹമ്മദ്, റാസിൻ അൻവർ, ഷമീർ പാലക്കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ സ്വാഗതവും നൗഫൽ പനങ്ങാട് നന്ദിയും പറഞ്ഞു.

തുടർന്ന് അതിഥികൾ കാരുണ്യതീരം ക്യാമ്പസിലെ വിവിധ സേവന കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തി. പ്രത്യേക വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അവർ ആസ്വദിച്ചു. പ്രവാസി ചാപ്റ്ററുകളും ഹെൽത്ത് കെയർ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾക്കും സംഗമം വേദിയായി.

Post a Comment

Previous Post Next Post