Trending

പുസ്തക ചർച്ച നടത്തി

പുസ്തക ചർച്ച നടത്തി


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായി കെ.ആർ.മീരയുടെ "ആരാച്ചാർ" എന്ന പുസ്തകം കവയിത്രിയും, അദ്ധ്യാപികയുമായ നീന.ഡി. പ്രമോദ് അവതരിപ്പിച്ചു. പെരുവയൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ ശശിധരൻ . പി.പുതിയടത്തിൽ,
അശോകൻ കളത്തിങ്ങൽ, ഷാജു പുനത്തിൽ, ടി.വി.ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. കവയിത്രിയും, അദ്ധ്യാപികയുമായ നീന .ഡി. പ്രമോദ് എഴുതിയ ഒരു മുഴുവൻ പെൺമനസ്സ്, ഓക്സിമൊറോൺ എന്നീ കവിതാ സമാഹരങ്ങൾ വായനശാലയ്ക്ക് നൽകിയത് ഭരണ സമിതി അംഗം പി.പി.സുരേന്ദ്രൻ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, ഭരണ സമിതി അംഗം ഷൈബ. കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post