Trending

ഭാഷാ സമരം: ചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായം, എം.എ.റസാഖ് മാസ്റ്റർ

ഭാഷാ സമരം: ചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായം, എം.എ.റസാഖ് മാസ്റ്റർ


കുന്ദമംഗലം. മുസ്ലിം ലീഗിൻ്റെ സമര ചരിത്രത്തിൽ മറക്കാനാവാത്ത അദ്ധ്യായമാണ് 1980 ജൂലൈ 30 ന് നടന്ന ഭാഷാ സമരമെന്ന് എം.എ റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു. അറബി ഭാഷ സംരക്ഷണത്തിന് വേണ്ടി വിശുദ്ധ റമളാനിൽ സമരത്തിനിറങ്ങി വീര മൃത്യു വരിച്ച ,മജീദ് ,റഹ്മാൻ കുഞ്ഞിപ്പ മാരും പതിനായിരക്കണക്കിന് യൂത്ത് ലീഗിൻ്റെ ചെറുപ്പക്കാരും എല്ലാ കാലത്തും ഓർക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തിയ ഭാഷ  സമര അനുസ്മരണവും ജില്ലാ സമ്മേളന പ്രചരണ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിമരക്കാർ മലയമ്മ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ മൂസ മൗലവി, എൻ.പി ഹംസ മാസ്റ്റർ ,വി.പി മുഹമ്മദ് മാസ്റ്റർ, ഒ എം നൗഷാദ്, നിസാം കാരശ്ശേരി സംസാരിച്ചു.എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷമീർ പാഴൂരിനെയും, സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജുനൈദ് പെരിങ്ങളത്തെയും ചടങ്ങിൽ അനുമോദിച്ചു.എൻ ടി അബ്ദുള്ള നിസാർ, സി ടി മുഹമ്മദ് ഷരീഫ്,ഹബീബ് ചെറൂപ്പ,അബ്ദുൽ റസാഖ് ,ശാക്കിർ പാറയിൽ ,ഹാരിസ് വി ,ഉബൈദ് gk,അഷ്‌റഫ്‌ പയ്യടിമീത്തൽ, അൻസാർ പെരുവയൽ ,റഹൂഫ് എം ടി ,യാസീൻ കൂളിമാട് ,നിസാം ചെറൂപ്പ , കെ പി കബീർ, അൻവർ വി ഇ , എന്നിവർ സംബന്ധിച്ചു. സമദ് പെരുമണ്ണ സ്വാഗതവും കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post