Trending

ഒരു ജൻസി കവിത (​മൂങ്ങ)

ഒരു ജൻസി കവിത
(​മൂങ്ങ)


​ന്യൂയോർക്കു നഗരത്തിൽനിന്നു
ഒരു വെള്ളിമൂങ്ങ
ഭാരതത്തിലേക്കു
പറന്നെത്തി.
​അനന്തരം മൂങ്ങയുടെ
നിറം മാറി
കാവിമണ്ണിൻ്റേതായി.
​പകൽ അന്ധനായ മൂങ്ങയുടെ
ചേഷ്ടകൾക്കു മുമ്പിൽ
ഒരുപാടു പുഴുക്കൾ പിടഞ്ഞുവീണുമരിച്ചു.
​മൂങ്ങയുടെ വീര്യങ്ങൾ
പഴശ്ശിയുടെ മണ്ണിലേക്കു
പടർന്നു.
​മൂങ്ങ കഴുകന്റെ
കൂട്ടുകാരനാണെന്നു
ചിലർ പറഞ്ഞു.
​രാത്രിയിൽ മൂങ്ങ
മദ്രസ്സയുടെ
മുകളിൽഇരുന്നു
മൂളിക്കൊണ്ടിരുന്നു.
​വന്യമായ മൂളൽ.
​രചന : സബീഷ് തൊട്ടിൽപ്പാലം

Post a Comment

Previous Post Next Post