ഇമ്മിണി വലിയ മനുഷ്യൻ
രചന : മാധവി വേണുഗോപാൽ
മലയാള സാഹിത്യത്തിലെ മാനവികതയ്ക്ക്
വിസ്മയം തീർത്ത വ്യക്തിത്വമേ
പ്രകൃതിയെയും മനുഷ്യനെയും
തന്റെ രചനകളിലൂടെ
ആവിഷ്കരിച്ച മഹാനല്ലോ നീ
'ബാല്യകാലസഖി' എന്ന അനശ്വര പ്രണയകഥയും
'പാത്തുമ്മയുടെ ആട്' എന്ന ഹാസ്യ കുടുംബചിത്രവും
സുൽത്താന്റെ തൂലികയിൽ നിന്നും അനുഭവിച്ചറിഞ്ഞ
വരല്ലോ നാം.
'ബേപ്പൂർ സുൽത്താൻ' എന്ന സ്നേഹപ്പേരിൽ വാണ,അക്ഷരലോകത്തിന് വെളിച്ചം നൽകിയോനേ
സംസാരഭാഷയ്ക്ക് സാഹിത്യത്തിൽ ഇടം നൽകിയ എഴുത്തുകാരാ...
നിന്റെഅഭാവത്തിലും, ഓർമ്മകളുടെ സുഗന്ധം മായാതെ
മലയാളമണ്ണിൽ ആ ജീവനുള്ള കഥാപാത്രങ്ങൾ
കഥകളിലൂടെ ജീവിച്ചിരിപ്പു.
Tags:
Articles

