അക്കാദമിക് കോംപ്ലക്സ് സംഘടിപ്പിച്ചു
പുവ്വാട്ട്പറമ്പ്:പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ അറബി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന അറബിക് ടീച്ചേഴ്‌സ് അകാദമിക് കോപ്ലക്സിന്റെ കോഴിക്കോട് റൂറൽ ഉപജില്ലയുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ഷാംജിത് നിർവഹിച്ചു.കോഴിക്കോട് ഐ.എം.ഇ ഡോ.സി.പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മർ ചെറൂപ്പ മുഖ്യാതിഥിയായി പങ്കെടുത്തു.കോഴിക്കോട് ഐ.എം.ജി എൻ.സുലൈഖ,എച്ച്.എം ഫോറം കൺവീനർ റഷീദ് പാവണ്ടൂർ,പി.പ്രീത,പി.പി ജാഫർ,ഐ.സൽമാൻ,പി.റംലത്ത്,കെ.വി ഫിറോസ്ബാബു,ടി.കെ അബ്ദുൽ അസീസ് സംസാരിച്ചു.ഭാഷാ ബോധനം മാറേണ്ട സമീപനം എന്ന വിഷയത്തിൽ എം.ടി അബ്ദുൽ റഷീദ് ക്ലാസെടുത്തു.ആർ.പി മാരായ അബ്ദുൽ അഹദ്,ഡോ.നസറുദീൻ,ടി.പി ഷാഹിദുൽഹഖ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.പരിപാടിക്ക് ഉപജില്ല കോപ്ലക്സ് സെക്രട്ടറി പി.പി മുഹമ്മദ് നിയാസ് സ്വാഗതവും എം.മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു
Tags:
Peruvayal News

