Trending

വിചിന്തനം 'തർത്തീൽ' ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു

വിചിന്തനം 'തർത്തീൽ' ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു


പെരുമണ്ണ: ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിചിന്തനം വാരികയുടെ 'തർത്തീൽ' ലൈബ്രറി ഹദിയ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം പെരുമണ്ണയിലെ അബ്ദുൽ കലാം ആസാദ് ലൈബ്രറിയിൽ വെച്ച് നടന്നു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ജാനിഷ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ എം.പി. അബ്ദുൽ മജീദ്, ബിൻസി, ഉമ്മു ജമീല എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് ബാബു മാങ്കാവ്, അസ്‌ലം എം.ജി നഗർ, ഷക്കീൽ കമ്പിളിപറമ്പ്, സ്വാലിഹ് പട്ടേൽത്താഴം, അബ്ദുൽ ഷാഹിം, ഫിറോസ് പുത്തൂർമഠം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post