ലോട്ടറി മേഖലയെ തകർക്കാൻ ശ്രമിക്കുന്നു: ഫിലിപ്പ് ജോസഫ്
പേരാമ്പ്ര:ലോട്ടറി രംഗത്തെ വ്യാജ പ്രചാരണങ്ങളുടെ ലക്ഷ്യം കേരള ലോട്ടറിയെ തകർക്കലാണോയെന്ന് സംശയമുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും, യൂണിയൻ സംസ്ഥാന പ്രസിഡൻ്റുമായ ഫിലിപ്പ് ജോസഫ് പറഞ്ഞു. ഓൾ കേരള ലോട്ടറി ഏജൻ്റ്സ് ഏൻ്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ എൻ ടി യു സി) പേരാമ്പ്ര നിയോജക മണ്ഡലം കൺവൻഷൻ പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന ലോട്ടറി ഇന്ന് ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രതീക്ഷയും സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നുമാണ്. ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വ്യാജ വാർത്തകളും തെറ്റായ പ്രചാരണങ്ങളും വ്യാപകമാകുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.
ലോട്ടറിയെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും പൊതുജനങ്ങളുടെ വിശ്വാസം തകർക്കുകയും കേരള ലോട്ടറിയുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യം കേരള ലോട്ടറി സംവിധാനത്തെ ദുർബലപ്പെടുത്തുകയാണോ എന്ന സംശയം സ്വാഭാവികമായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് എം.സി തോമസ് അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. ലോട്ടറി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ശ്രീധരൻ, സംസ്ഥാന സെക്രട്ടറിമാരായ ഷാജു പൊൻപറ, മടപ്പള്ളി മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ പി.എസ് സുനിൽകുമാർ, വി.വി ദിനേശൻ.എ.എം കുഞ്ഞിക്കണ്ണൻ, റസാഖ് പെരുമണ്ണ, കെ.ഹരിദാസ കുറുപ്പ് ,ശിവാനന്ദൻ കൊയിലാണ്ടി 1 പി.സി കുഞ്ഞമ്മദ്, പ്രദീഷ് കിഴിഞ്ഞാണ്യം, പദ്മിനി നിരവത്ത്, കെ.പി സുഷമ, ബിന്ദു പൈതോത്ത്, ടി.കെ നിഷ, എ.പി സിന്ധു, എം.എം പ്രവിത, ജിജി കടിയങ്ങാട് എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

