Trending

ഗോൾ രചന : സബീഷ് തൊട്ടിൽ പ്പാലം

ഗോൾ
രചന : സബീഷ് തൊട്ടിൽ പ്പാലം


പന്ത്
ഉരുളുന്നത്
ദരിദ്രന്റെ
വീട്ടുമുറ്റത്തേക്കല്ല.

പന്ത്
ഉരുളുന്നത്
കാണികളുടെ
അടുക്കളയിലേക്കുമല്ല.

പന്ത്
ഉരുളുന്നത്
കഴുകന്മാരുടെ
അന്തപുരങ്ങളിലേക്കാണ്.

ഓരോ
ഗോളിനും
കോടികളുടെ
കിലുക്കം.

ഇഷ്ടതാരങ്ങൾ
ഗോൾമഴ
പെയ്യിക്കുമ്പോൾ,

ഗാലറിയാകെ
ഒരു ജനതയുടെ
വികാരം
തിരമാലയാകുന്നു.

അപ്പോഴും—

ചോർന്നൊലിക്കുന്ന
കൂരകൾക്കു കീഴിൽ,
ടെലിവിഷന്റെ
മിന്നിമറയുന്ന വെളിച്ചത്തിൽ,
ഉരുളുന്ന പന്തിനെ
നോക്കി നിൽക്കുന്ന
കുരുന്നു കണ്ണുകൾ.

അവരുടെ
സ്വപ്നങ്ങളിൽ
ഇന്നും
ഒരു ഗോൾപോസ്റ്റുപോലും
പണിതുയർന്നിട്ടില്ല.

രചന : സബീഷ് തൊട്ടിൽ പ്പാലം

Post a Comment

Previous Post Next Post