Trending

പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ നിര്യാതനായി

പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ നിര്യാതനായി

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി ഗ്രൂപ്പ് ചെയർമാൻ കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ (73) നിര്യാതനായി. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ മകനാണ്.
​ഭാര്യ: സഫിയ.
​മക്കൾ: അഹ്മദ് മൊയ്‌ദു, അൻസൽ മൊയ്‌ദു, ഡോ. അമീന മൊയ്‌ദു.
​മരുമക്കൾ: ഫാത്തിമ, ഡോ. ശർമില ഏരത്ത്‌, അബ്ദു സലാം.
​സഹോദരങ്ങൾ: പരീദ് കണ്ണങ്കണ്ടി, ഇക്ബാൽ കണ്ണങ്കണ്ടി, സാറ കരുവോത്ത്, റാബിയ നെല്ലിയുള്ളതിൽ, സൈനബ വരപ്പുറത്ത്.
​മയ്യത്ത് നിസ്കാരം വൈകുന്നേരം 4:30-ന് പാലാഴി പാവുപൊയിൽ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post