Trending

അറബി ഭാഷാ പണ്ഡിതന്മാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു.

അറബി ഭാഷാ പണ്ഡിതന്മാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു.


തിരുവനന്തപുരം:
ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളെജ് പ്രിൻസിപ്പാളും കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ് സിറ്റി അറബിക് അക്കാദമിക് കമ്മിറ്റി ചെയർമാനുമായിരുന്ന ഡോ. ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിൽ അറബി ഭാഷാ പണ്ഡിത സംഘം മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനെ സന്ദർശിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. സർക്കാർ അംഗീകൃത അറബി ഭാഷാ കോളെജ് അധ്യാപകരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു. വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി ശ്രീ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിൽ സർക്കാർ അംഗീകാരവും സർവകലാശാല അഫിലിയേഷനും ഉള്ള പതിനൊന്ന് എയിഡഡ് പോസ്റ്റ് ഗ്രാജുവേറ്റ് അറബി ഭാഷാ കോളെജുകളുണ്ട്. യു.ജി. സി യുടെ അംഗീകാരവും നാക് അക്രഡിക്ഷനുമുള്ള മികവിൻ്റെ കേന്ദ്രങ്ങളാണിവ. അൺ എയിഡഡ് മേഖലയിൽ മുപ്പതോളം കോളെജുകൾ വേറെയുമുണ്ട്. കൂടാതെ കേരള യൂണിവേഴ്സിറ്റി, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രമുഖ കേന്ദ്ര സർവ്വകലാശാലകളിലും നിരവധി ആർട്ട്സ് കോളെജുകളിലും ഡിഗ്രി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. തലങ്ങൾ വരെ അറബി ഭാഷയിൽ ഉന്നത പഠന സൗകര്യങ്ങൾ ലഭ്യമാണ്. 
ഇരുപത്തിയഞ്ച് അറബി രാഷ്ട്രങ്ങളിലെ നാല്പത് കോടിയിലധികം വരുന്ന ജനങ്ങളുടെ മാതൃഭാഷയും നിരവധി രാഷ്ട്രങ്ങളിലെ വിനിമയ ഭാഷയുമാണ് അറബി. ആഗോള തൊഴിൽ വിപണിയിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായുള്ള കേരളത്തിന്റെ ചരിത്രപരവും സാമ്പത്തികവുമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, അറബി ഭാഷയുടെ പ്രാധാന്യം ദിനംപ്രതി വർധിച്ചുവരികയാണ്. ഐക്യരാഷ്ര അംഗീകരി ഔദ്യോഗിക ഭാഷകളിലൊന്നായ അറബി ഭാഷയുടെ സാഹിത്യലോകം ഉത്തരാധുകതയുടെ കാലത്തും ഉജ്ജ്വലമായി വികസിക്കുകയാണ്. ഇക്കാരണങ്ങളാൽ ലോകാടിസ്ഥാനത്തിൽ അറബി ഭാഷാപഠനം ദ്രുതഗതിയിൽ ശക്തമാവുകയാണ്. വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യ രംഗം, വിവർത്തനം, കല, സാഹിത്യം, ടൂറിസം, മെഡിക്കൽ ടൂറിസം,  അന്തർദേശീയ വ്യാപാരം, നയതന്ത്രം, മാധ്യമം, ഐ.ടി.  തുടങ്ങി നിരവധി മേഖലകളിൽ അറബി ഭാഷാ പ്രാവീണ്യമുള്ളവർക്കുള്ള തൊഴിൽ സാധ്യതകൾ ഏറെ വിപുലമാണ്. 
ഈ സാഹചര്യത്തിൽ സർക്കാർ അംഗീകൃത അറബി ഭാഷാ കോളെജുകളുടെ വികസനവും അധ്യാപകരുടെ തൊഴിൽപരമായ വിഷയങ്ങളും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതിന്റെ ആവശ്യകത സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹം ശ്രദ്ധാപൂർവം കേൾക്കുകയും അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
പ്രൊഫ. (ഡോ.) അബ്ദുല്ല സുല്ലമി, പ്രൊഫ. (ഡോ.) എം. അബ്ദുസാഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post