Trending

എടവണ്ണപ്പാറ ടൗൺ വികസനം: കെട്ടിട ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം; സോഷ്യൽ മീഡിയ പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ

എടവണ്ണപ്പാറ ടൗൺ വികസനം: കെട്ടിട ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം; സോഷ്യൽ മീഡിയ പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ

എടവണ്ണപ്പാറ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന എടവണ്ണപ്പാറ ടൗണിന്റെ വികസനം അനിവാര്യമാണെന്നും, എന്നാൽ ഇതിന്റെ ഭാഗമായി പൂർണമായോ ഭാഗികമായോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെടുന്ന ഉടമകൾക്കും വ്യാപാരികൾക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെട്ടിടങ്ങൾ പൊളിച്ചുള്ള വികസനപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന രീതിയിൽ, കെട്ടിട ഉടമകളുടേതെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളുമായി അസോസിയേഷന് യാതൊരുവിധ ബന്ധവുമില്ലെന്ന് ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി.
​ലഹരി മാഫിയക്കെതിരെ സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള കർശന നീക്കങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തങ്ങളുടെ കെട്ടിടങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിക്കടിമകളായവരോ, ലഹരി കച്ചവടം നടത്തുന്നവരോ, അനധികൃതമായി താമസിക്കുന്ന വിദേശികളോ ഇല്ലെന്ന് ഓരോ കെട്ടിട ഉടമയും ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ചാലിയപ്പുറം ഹൈസ്കൂളിൽ നിന്നും പ്രൊമോഷൻ ലഭിച്ച് വെട്ടത്തൂർ സ്കൂൾ ഹെഡ്മാസ്റ്ററായി സ്ഥലം മാറിപ്പോകുന്ന കെ. പി. ഫൈസൽ മാസ്റ്റർക്ക് യോഗത്തിൽ ആശംസകൾ നേർന്നു.
​അസോസിയേഷൻ പ്രസിഡന്റ് കെ. ഒ. അലി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ. എം. റസ്സാഖ്, കോഡിനേറ്റർ കരീം എളമരം എന്നിവർ സംസാരിച്ചു. ഫൈസൽ മാസ്റ്റർ, വിശ്വൻ, വി. പി. കരീം, കലാം, സി. വി. ബാബു, അയമൂസ്, ലത്തീഫ് മുണ്ടുമ്മുഴി, വണ്ടൂർ റിയാസ്, കാലടി ജലീൽ, അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post