കലാ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം സി.പി.എ ജലീലിന്റെ നേതൃത്വത്തിൽ ആസിഫ് കാപ്പാടിന് ഖത്തറിൽ ഊഷ്മള സ്വീകരണം
ദോഹ: ഖത്തറിലെ പ്രവാസി മലയാളി സംഗീതപ്രേമികൾക്കായി ഡി4ഡി ഇവന്റ്സ് (D4D Events) ഒരുക്കുന്ന 'ഇശൽ രാഗം സീസൺ 1' (Ishal Ragam Season 1) മെഗാ മ്യൂസിക്കൽ നൈറ്റിൽ പങ്കെടുക്കാനായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ആസിഫ് കാപ്പാട് ഖത്തറിൽ എത്തിച്ചേർന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് പ്രവാസി സമൂഹവും സംഘാടകരും ചേർന്ന് നൽകിയത്.
ഡി4ഡി ഇവന്റ്സ് പ്രതിനിധികളായ ഫൈസൽ, സി.പി.എ. ജലീൽ, മഷ്ഹൂദ് തുടങ്ങിയ പ്രമുഖ എക്സിക്യൂട്ടീവ് ഭാരവാഹികളും മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ചേർന്നാണ് ആസിഫ് കാപ്പാടിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
പവർ വേസ്റ്റ് കോൺട്രാക്റ്റിംഗ് & എഞ്ചിനീയറിംഗ് സർവീസസ് (POWER Waste Contracting & Engineering Services W.L.L) മുഖ്യ പ്രായോജകരും, കോർപ്പറേറ്റ് സർവീസ് (Corporate Service) പവേർഡ് ബൈ പാർട്ണറുമായി എത്തുന്ന ഈ വമ്പൻ സംഗീത വിരുന്ന് ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ അബു ഹമൂർ ഐ.സി.സി അശോക ഹാളിലാണ് (ICC Ashoka Hall, Abu Hamour) അരങ്ങേറുന്നത്.
Tags:
Kerala News



