Trending

ദാറുന്നുജൂം സെക്കണ്ടറി മദ്രസ സാഹിത്യസമാജം ഉദ്ഘാട

ദാറുന്നുജൂം സെക്കണ്ടറി മദ്രസ സാഹിത്യസമാജം ഉദ്ഘാടനം


പേരാമ്പ്ര: ദാറുന്നുജൂം സെക്കണ്ടറി മദ്രസ, പേരാമ്പ്രയുടെ 2026-27 അധ്യയന വർഷത്തെ സാഹിത്യസമാജ ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു. കേരള മജ്ലിസ് എഡ്യൂക്കേഷൻ ബോർഡിന്റെ മുൻ ഡയറക്ടർ ഡോ. സുശീർ ഹസൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മദ്രസാ പ്രിൻസിപ്പൽ അഹ്മദ് മദീനി അധ്യക്ഷത വഹിച്ചു. മദ്രസ കമ്മിറ്റി ചെയർമാൻ മുബീർ കെ., ഓർഫനേജ് മാനേജർ പി. ടി. അബ്ദുൽ കരീം, മുൻ പ്രിൻസിപ്പൽ സി. മൊയ്തു മാലവി, എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു .
സ്റ്റാഫ് സെക്രട്ടറി സുബൈർ കെ.വി. സ്വാഗതവും ഷരീഫ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.ആയിഷ ഷെഹ്സ ഖിറാഅത്ത് നടത്തി.

Post a Comment

Previous Post Next Post