Trending

ഇന്ന് ജൂലായ് 5 ബഷീർ ഓർമ ദിനം

ഇന്ന് ജൂലായ് 5
ബഷീർ ഓർമ ദിനം


വിശ്വസാഹിത്യകാരൻബേപ്പൂർ സുൽത്താൻ
വൈക്കം മുഹമ്മദ് ബഷീർ  ഓർമയായിട്ട് 31 വർഷം പിന്നിടുന്നു
ഞാൻ ആ വിശ്വസാഹിത്യകാര റെ ആദ്യവും അവസാനവുമായി കണ്ടത് മരിക്കുന്നതിന്റെ മൂന്ന് നാല് ദിവസം മുമ്പ് കോഴിക്കോട് PVS ഹോസ്പിറ്റലിൽ രോഗശയ്യയിൽ കിടക്കുമ്പോഴാണ്


എന്ത് കൊണ്ട് ബഷീർ
     മലയാളത്തിൽ സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി ഒട്ടനവധി സാഹിത്യകാരൻമാരുണ്ടായിട്ടുണ്ട് പലരുടെയും പല കൃതികളും ലക്ഷക്കണക്കിനാളുകൾ വായിക്കപ്പെട്ടിട്ടുണ്ട്
പല കൃതികളും പ്രസിദ്ധി നേടിയിട്ടുണ്ട്
എന്നാൽ ബഷീർ കൃതികൾ പല മേഖലകളിലും വേറിട്ട് നിൽക്കുന്നു
 ഒന്നാമതായി ബഷീർ കൃതികൾ മറ്റു കൃതികളെപ്പോലെ അലക്കി വെളുപ്പിച്ച് തേച്ച് മിനുക്കിയ സാഹിത്യ ഭാഷ ഉപയോഗിക്കുന്നതിന് പകരം ജനങ്ങളുടെ ഭാഷയിൽ ജനങ്ങളോട് സംസാരിക്കുന്നു
മണ്ടൂസ്, ബുദ്ധൂസ്, തുടങ്ങി ബഷീറിന്റെ തായ ഭാഷ മലയാളികൾ ഏറ്റെടുക്കുന്നു 

  കഥാപാത്രങ്ങൾ
ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ മലയാളികൾ ഓർമിക്കപ്പെടുന്നത്ര മറ്റൊരു സാഹിത്യകാരന്റെയും കഥാപാത്രങ്ങൾ മലയാളികളെന്നല്ല ഏതൊരു ഭാഷക്കാരനും ഓർമിക്കപെടുന്നില്ല എന്നതും ബഷീറിനെ വേറിട്ടു നിർത്തുന്നു
ബഷീറിനെക്കാൾ പ്രശസ്തമായ എട്ട് കാലി മമ്മൂഞ്ഞിനെയും . ബഡ്ക്കൂസിനെയും സൃഷ്ടിക്കാൻ ബഷീറിന്റെ തൂലികക്കല്ലാതെ മറ്റാർക്കാണ് കഴിയുക
മണ്ടൻ മുത്തപ്പ , ഒറ്റക്കണ്ണൻ പോക്കർ, പൊൻ കുരിശ് തോമ, ആനവാരി രാമൻ നായര് , ഉണ്ടക്കണ്ണൻപ്പക്രു തുടങ്ങി കോമഡി കഥാപാത്രങ്ങൾ മാത്രമല്ല ബാല്യകാലസഖിയിലെ മജീദു സുഹ്റയും വരെ മലയാള ഭാഷയുള്ളിടത്തോളം കാലം മലയാളിയുടെ നാവിൽ തത്തിക്കളിക്കും


ബഷീർ കൃതികളുടെ വേറിട്ട നാമങ്ങൾ

ബഷീർ കൃതികളിൽ പലതിന്റെ പേരുകളും വല്ലാത്ത ആകർഷണീയത പുലർത്തുന്നതാണെന്നതിൽ ആർക്കും തർക്കമില്ല ബഷീറിന് മാത്രമേ അത്തരം പേരുകൾ കണ്ടെത്താനും അത് പ്രശസ്തമാക്കാനും കഴിയൂ
"പാത്തുമ്മയുടെ ആട് " മറ്റാരുടെയെങ്കിലും തൂലികയിലായിരുന്നെങ്കിൽ ഫാത്തിമയുടെ അജമായും "ന്റുപ്പാപ്പക്കൊരു ആനണ്ടാർന്നു" എന്നത് എന്റെ വലിയുപ്പക്ക് ഒരു ആയുണ്ടായിരുന്നു എന്ന പരിഷ്കരിച്ച പേരിലായി പുസ്തകങ്ങൾ മാറുമായിരുന്നു എന്നതും അതിശയോക്തിയല്ല
വിശ്വ വിഖ്യാത മൂക്കും, മുച്ചീട്ടു കളിക്കാരന്റെ മകളും , സ്ഥലത്തെ പ്രധാന ദിവ്യനുമൊക്കെ ബഷീറിന് മാത്രം വഴങ്ങുന്ന പേരുകളാണ്


തന്റെ സഹോദരി പാത്തുമ്മയെയും അവളുടെ ആടിനെയും കോഴികളെയും  തന്റെ സഹധർമിണി ഫാബിയേയും, മാത്രമല്ല മാങ്കോസ്റ്റിൻ മരവും ത താൻ ഉപയോഗിച്ച ചാരുകസേരയും കണ്ണടയും ഗ്രാമഫോൺ പാട്ടുപെട്ടിയും തലയോലപ്പറമ്പും വൈലാലിൽ വീടും വരെ തന്നോടൊപ്പം പ്രശസ്തിയിലേക്കുയർത്തിയ ഏത് സാഹിത്യകാരനാണ് ലോക ചരിത്രത്തിലുളളത്
     വീട്ടിൽ നിന്ന് ഒളിച്ചോടി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതും ജയിലിൽ കിടന്നതും മാത്രമല്ലജീവിക്കാൻ വേണ്ടി ഹോട്ടൽ സപ്ലയർ മുതൽ സൂഫി വര്യനായും മാജിക്കുകാരന്റെ സഹായിയായുമൊക്കെ സ്വദേശത്തും വിദേശത്തുമൊക്കെ അലഞ്ഞുനടന്നതടക്കം രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ള ഏത് സാഹിത്യകാരനാണ് ലോക ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനുള്ളത് എന്ന ചോദ്യം തന്നെയാണ് ബഷീറിനെ മറ്റു സാഹിത്യകാരിൽ നിന്നും വേറിട്ട് നിർത്തുന്നത് 
അത് കൊണ്ട് തന്നെയാണ് ഈ 31-ാം ഓർമ ദിനത്തിലും ബഷീറിന്റെ ഓർമകൾ പാറിക്കളിക്കുന്ന, അദ്ദേഹത്തിന്റെ പാദസ്പർശം ഏറ്റ് വാങ്ങിയ വൈലാലിൽ പറമ്പിലേക്കു ഭൗതിക ശേഷിപ്പുകൾകാണുന്നതിനും ഈ 31 - ആം ഒർമ ദിനത്തിലും ജാതി മത പ്രായ ലിംഗ ഭേതമില്ലാതെ വിദ്യാർഥികളടക്കമുള്ള ആയിരങ്ങൾ ഒഴുകിയെത്തുന്നത്
മലയാള മുള്ളിടത്തോളം കാലം ഈ ഒഴുക്ക തുടരുക തന്നെ ചെയ്യും

എഴുത്ത് കരീം എളമരം




Post a Comment

Previous Post Next Post