Trending

നീറ്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ ഹയാഫൈസലിന് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം ​

നീറ്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ ഹയാഫൈസലിന് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം

പെരുമണ്ണ: ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-ാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.


ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഹയാഫൈസലിന് ഷാൾ അണിയിച്ച് ഉപഹാരം കൈമാറി.
​മണ്ഡലം പ്രസിഡന്റ് കെ.ഇ. മുഹമ്മദ് ഫസൽ, വാർഡ് പ്രസിഡന്റ് ജിതേഷ് കളത്തിങ്ങൽ, മുരളി ചെറുകയിൽ, ഷെമീർ കെ.കെ, ഷംസുദ്ദിൻ ഇ., നാസർ കൊമ്മനാരി, ഹമീദ് മാഷ് കുന്നുമ്മൽ, റെയീസ് വെള്ളായിക്കോട് തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post