എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യേൽസവിന് തുടക്കം
പേരാമ്പ്ര: എസ് എസ് എഫ് മുപ്പത്തി മൂന്നാമത് എഡിഷൻ കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യേത്സവിന് ഇന്ന് പേരാമ്പ്രയിൽ തുടക്കമാവും. പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനിൽ വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ് യിദ്ധീൻ കുട്ടി മുസ്ലിയാർ പതാക ഉയർത്തും.
തുടർന്ന് സാംസ്കാരിക സദസ്സും ആത്മീയ സമ്മേളനവും നടക്കും. സാംസ്കാരിക സദസ് ബാലുശേരി നിയോജക മണ്ഡലം എം എൽ എ, വി ടി സൂരജ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി സി ആർ കെ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുനീർ എരവത്ത്, ഡോ: കെ കെ ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തുംകര ഇബ്രാഹിം, രാജൻ മരുതേരി, എസ് കെ സജീഷ്, കെ മധുകൃഷ്ണൻ, സി പി എ അസീസ്, എൻ പി വിധു, ബാബു കൈലാസ്, ബി.എം മുഹമ്മദ് എന്നിവർ സംബന്ധിക്കും.
രാത്രി ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിൽ ഡോ: അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല മുഖ്യപ്രഭാഷണം നടത്തും. ശംസുദ്ദീൻ സഅദി കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്യും. ബശീർ സഖാഫി കൈപ്രം പ്രമേയ പ്രഭാഷണം നടത്തും.
സാഹിത്യേത്സവ് മത്സര പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യ പ്രവർത്തകനും നോവലിസ്റ്റുമായ മനോജ് കുറൂർ നിർവ്വഹിക്കും. ടി കെ മുഹമ്മദ് റമീസ് പ്രമേയ പ്രഭാഷണം നടത്തും. കോഴിക്കോട് നോർത്ത് ജില്ലയിലെ ഏഴ് ഡിവിഷനുകളിലെ ആയിരത്തോളം പ്രതിഭകൾ പരിപാടിയിൽ മാറ്റുരക്കും.
സയ്യിദ് സൈനുൽ ആബിദീൻ ജിഫ് രി, അഫ്സൽ കോളാരി, ബശീർ സഖാഫി കൈപ്രം, മുഹമ്മദലി മാസ്റ്റർ മാവൂർ, മുനീർ സഖാഫി ഓർക്കാട്ടേരി, കെ എം അബ്ദുൽ ഹമീദ് മുക്കം, പി കെ ഇബ്രാഹിം മുസ്ലിയാർ സലാല, അഡ്വ:
വി.പി കെ ഉമറലി, ഹാഫിള് ശാഫി അഹ്സനി എന്നിവർ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി സാഹിത്യ ചർച്ചകളിൽ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, മനോജ് കുറൂർ, സി മുഹമ്മദ് ഫൈസി, എസ് കെ സജീഷ്, വിമീഷ് മണിയൂർ,
സാജിദ് നടുവണ്ണൂർ, ടി എ അലി അക്ബർ, റിഹാൻ റാഷിദ്, മുബശിർ സഖാഫി കൈപ്രം, ഷഹബാസ് ചളിക്കോട് എന്നിവർ സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സംഗമം കേന്ദ്ര ഹജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ശാഫി പറമ്പിൽ എം പി മുഖ്യാഥിതി ആയിരിക്കും, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി അനുമോദന പ്രഭാഷണം നടത്തും.
Tags:
Kozhikode News

