Trending

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ വേണ്ടി ശിഹാബ് തങ്ങൾ റിലീഫ് സെന്റർ സ്വന്തമായി കെട്ടിടം നിർമ്മിച്ചു.

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ വേണ്ടി ശിഹാബ് തങ്ങൾ റിലീഫ് സെന്റർ സ്വന്തമായി കെട്ടിടം നിർമ്മിച്ചു.


മെഡിക്കൽ കോളേജ് സി.എച്ച്.സെന്റർ ജനറൽ മാനേജർ ആയിരുന്ന സി.അബ്ദുൾ അസീസിന്റെ ഓർമ്മക്കായി കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇരു നില കെട്ടിടം നിർമ്മിച്ചത്.


ജന സേവന കേന്ദ്രം, ഫാർമസി , ക്ലിനിക്ക് , മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കൽ തുടങ്ങിയവ പുതിയ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഫ അലവി അദ്ധ്യക്ഷത വഹിച്ചു. ഡോ: എം.കെ.മുനീർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: കെ.ജയന്ത് എം.എൽ.എ, സി.പി. ചെറിയ മുഹമ്മദ് , ടി.ടി.ഇസ്മാഈൽ, ഡോ. രാജേഷ്; ഡോ: കമാൽ ഹുസൈൻ, കെ പി . കോയ , ഡോ.ഷമീന , ഇബ്രാഹിം എളേറ്റിൽ , പി.എ. ഹംസ, ആഷിക്ക് ചെലവൂർ, മാക്കോലത്ത് മുഹമ്മദ്, ഉമ്മർ മായനാട്, കുനിയിൽ ബാബുരാജ്, ഫിറോസ് കോട്ടാം പറമ്പ്, കെ.അബ്ദു റസാക്ക്; കെ.പി.റഷീദ് ; സാബിത്ത് മായനാട് സംസാരിച്ചു. കൗൺസിലർ സിദ്ധീക്ക് മായനാട് സ്വാഗതവും പി.എം. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post