Trending

ഓണത്തിന് ഒരു മുറം പച്ചക്കറി; മേപ്പയൂരിൽ ജില്ലാതല നടീൽ ഉത്സവം

ഓണത്തിന് ഒരു മുറം പച്ചക്കറി; മേപ്പയൂരിൽ ജില്ലാതല നടീൽ ഉത്സവം


മേപ്പയൂർ: ഓണത്തോടനുബന്ധിച്ച് വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ഓണത്തിന് ഒരു മുറം പച്ചക്കറി' സംയോജിത കൃഷി പദ്ധതിയുടെ ജില്ലാതല നടീൽ ഉത്സവം മേപ്പയൂരിൽ നടന്നു. ഇ.പി.ഐ.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം നിർവഹിച്ചു.
സി.പി.ഐ.(എം) മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ മഞ്ഞക്കുളം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രണ്ടേക്കർ സ്ഥലത്താണ് കൃഷി ഒരുക്കിയിരിക്കുന്നത്. പയർ, ചീര, കയ്പ, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. മേപ്പയൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ. അനൂജ, സി.പി.ഐ.(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.കെ. സജീഷ്, പി.പി. രാധാകൃഷ്ണൻ, പി. പ്രസന്ന, കെ. രാജീവൻ, എൻ. ശ്രീധരൻ, കെ.കെ. രജീഷ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി കൺവീനർ സദാനന്ദൻ ഓച്ചിലോട്ട് സ്വാഗതവും കെ.കെ. രാജൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post