കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പെരുവയലിൽ പ്രകടനം
പെരുവയൽ: രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഡൽഹിയിൽ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് സേതുമാധവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രവി പനോളി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ സി. എം. സദാശിവൻ, ബിനു എഡ്വേഡ്, ആബിദ് കോണറമ്പ, സുബിത തൊട്ടാഞ്ചേരി, ശബരി മുണ്ടക്കൽ, ജിഷ്ണു പെരിങ്ങൊളം, ജയരാജ് ചെറുകുളത്തൂർ, ഷാജി മുണ്ടക്കൽ എന്നിവരും പ്രകടനത്തിൽ പങ്കെടുത്തു.
Tags:
Peruvayal News


