സ്‌കോളേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ഫറോക്ക്: റൗദത്തുൽ ഉലൂം അറബിക് കോളേജ് അറബിക് ഡിപാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വൈജ്ഞാനിക മേഖലയിലെ വൈവിധ്യങ്ങളെ തിരിച്ചറിയുന്നതിന് സ്‌കോളേഴ്സിനെയും ഗവേഷകരെയും പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന സ്‌കോളേഴ്സ് മീറ്റ് 'മുൽതഖൽ ബസാഇർ' പ്രിൻസിപ്പാൾ ഡോ. ഷഹദ് ബിൻ അലി ഉദ്ഘാടനം ചെയ്തു.
ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയിലെ ഗവേഷേക വിദ്യാർത്ഥിയും പലസ്തീനിയുമായ ഹംസ ദഗാമീൻ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇംഗ്ലീഷ് അറബിക് ഭാഷാ പരിജ്ഞാനം ലോകത്തെ തിരിച്ചറിയാനുള്ള വലിയ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
അറബിക് വിഭാഗം മേധാവി ഡോ കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ പി.കെ ജംശീർ ഫാറൂഖി, ഡോ എം ഉമൈർഖാൻ,ഇഫ്‌ളു ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ മുഹ്സിൻ നീരോൽ പാലം, മിദുൽ ബിൻ മൻസൂർ, ഫെബിൻ മാവൂർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ നാഷിദ് കെ സ്വാഗതവും ഡോ സൽമാൻ ടി എ നന്ദിയും പ്രകാശിപ്പിച്ചു.
Tags:
Kozhikode News

