Trending

കെ.എൻ.എം ഹജ്ജ് സർവീസ്: ഹാജിമാരുടെ സംഗമം നടന്നു

കെ.എൻ.എം ഹജ്ജ് സർവീസ്: ഹാജിമാരുടെ സംഗമം നടന്നു


കോഴിക്കോട്: കെ.എൻ.എം ഹജ്ജ് സർവീസിന് കീഴിൽ 2026-ൽ ഹജ്ജ് കർമ്മം നിർവഹിച്ച് തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം കോഴിക്കോട് പ്രൗഢമായി നടന്നു.

ഹാജിമാർക്കിടയിൽ ആത്മീയ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും പരസ്പര സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച സംഗമം കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹിമാൻ മദനി ഉദ്ഘാടനം ചെയ്തു. ഹജ്ജ് യാത്രയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും ജീവിത മൂല്യങ്ങളും എന്നും കാത്തുസൂക്ഷിച്ച് സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ചടങ്ങിൽ അബ്ദുസ്സലാം കിഴശ്ശേരി, നൗഷാദ് കരുവണ്ണൂർ, ഒ. പി. നൗഷാദ് മങ്കട, വീരൻകോയ, നൂറുദ്ധീൻ, മജീദ് ആലുവ, ഫിറോസ് തിരുവനന്തപുരം, ഫൈസൽ എന്നിവർ സംസാരിച്ചു. കെ.എൻ.എം ഹജ്ജ് സർവീസിന്റെ പ്രവർത്തന മികവിനെയും ഹാജിമാർക്ക് ലഭ്യമാക്കിയ സേവനങ്ങളെയും അവർ അഭിനന്ദിച്ചു.

ഹജ്ജ് യാത്രയിലുടനീളം ലഭിച്ച മികച്ച സൗകര്യങ്ങൾക്കും ക്രമീകരണങ്ങൾക്കും സേവനങ്ങൾക്കും ഹാജിമാർ കെ.എൻ.എം ഹജ്ജ് സർവീസിന് നന്ദി രേഖപ്പെടുത്തി. അനുഭവങ്ങൾ പങ്കുവെച്ച ഹാജിമാർ, ഇത്തരത്തിലുള്ള സംഗമങ്ങൾ ആത്മീയ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഹജ്ജിന്റെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post