പ്ലസ് ടു വിജയികളെ അനുമോദിച്ചു.
പെരുമണ്ണ : മുസ്‌ലിം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി നാടിൻ്റെ അഭിമാനമായ റിഫ ഫാത്തിമ.കെ,മുഹമ്മദ് ഷാൻ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം ഐ.സൽമാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ. യഹ്‌യ,കെ. വാഹിദ്,എ.പി ഫൈസൽ,കെ.നസറുദ്ദീൻ,എൻ. ലബീബ്,ആർ.എം ഷമീർ,കെ.അജ്മൽ, സി.കെ സാബിത്ത്, സി.ഇർഷാദ്, യു.ടി ഫസൽ പങ്കെടുത്തു.
Tags:
Perumanna News

