പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷൻ ചാരിറ്റി സെന്ററിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി ടി.പി.യാണ് ചാരിറ്റി സെന്ററിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.
നാട്ടിലെ കാരുണ്യപ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും പുതിയ ചാരിറ്റി സെന്റർ വലിയതോതിൽ കരുത്തുപകരുമെന്ന് ഉദ്ഘാടക ചടങ്ങിൽ ആശംസിച്ചു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കോമളവല്ലി പി.പി. സ്വാഗതവും ആശംസകളും നേർന്നു. ട്രഷറർ ജഗജീവൻ കെ. സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
Tags:
Perumanna News

