Trending

വായനാ ദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി

വായനാ ദിനത്തിൽ
പി.എൻ.പണിക്കർ അനുസ്മരണം നടത്തി


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ
നേതൃത്വത്തിൽ
പി.എൻ.പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് "ഇന്ത്യൻ തത്വചിന്തയിലെ സംഘർഷം " എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടയർ പ്രൊഫസർ ഡോ: പി.കെ. പോക്കർ വിഷയാവതരണം നടത്തി സംസാരിച്ചു. പെരുവയൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
ചർച്ചയിൽ കെ.പ്രേമരാജൻ, ടി.പി. മാധവൻ, ശ്രീനിവാസൻ ചെറുകുളത്തൂർ, ഓ.കെ.ചന്ദ്രൻ ,
ജയരാജൻ മണ്ണങ്ങൽ,
അശോകൻ കളത്തിങ്ങൽ, ജനാർദനൻ.എം.കെ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചർച്ചകൾക്ക് ഡോ: പി.കെ. പോക്കർ മറുപടി പറഞ്ഞു.
വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ ബുക്ക് ഡ്രൈവ് പുസ്തക ശേഖരണം പുസ്തകങ്ങൾ സംഭാവന നൽകിയ എം.വി. കൃഷ്ണൻ കുട്ടിയുടെ സ്മരണാർത്ഥം ഭാര്യ ശാന്തകുമാരി. ടി. ചിന്നപ്പു നായർ മണാശ്ശേരി, ബാലകൃഷ്ണൻ. കക്കാട്ട് , ടി.പി. ഗോവിന്ദൻകുട്ടി അക്ഷര, ഓ.കെ.ചന്ദ്രൻ, ടി.കെ.സുരേന്ദ്രൻ ചെറുകുളത്തൂർ, വി.ടി. സുരേശൻ പാറോൽ, കൃഷ്ണൻ നമ്പൂതിരി വൈത്തല, സുബ്രഹ്മണ്യൻ നമ്പൂതിരി വൈത്തല, ലത ശശിധരൻ കീർത്തനം പാലയുള്ള ക്കണ്ടിയിൽ എന്നിവരെയും, LSS ,USS , SSLC വിജയികളെയും പരിപാടിയിൽ അനുമോദിച്ചു. ഡോ: പി.കെ. പോക്കർ മാസ്റ്റർ എഴുതിയ അംബേദ്കറും മാർക്സും എന്ന പുസ്തകം വായനശാലയ്ക്ക് ചടങ്ങിൽ വെച്ച് ഡോ: പി.കെ. പോക്കർ വായനശാല സെക്രട്ടറി വിശ്വനാഥന് നൽകി. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, വായനശാല ഭരണ സമിതി അംഗം കെ. അംശുമതി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post