Trending

നിംഹാൻസ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗതമി മുരളിക്ക് നന്മ റസിഡൻസിന്റെ ആദരം ​

നിംഹാൻസ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗതമി മുരളിക്ക് നന്മ റസിഡൻസിന്റെ ആദരം

പെരുമണ്ണ: നിംഹാൻസ് (NIMHANS) പി.ജി എൻട്രൻസ് ടെസ്റ്റ് 2026-ൽ സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ഗൗതമി മുരളിയെ പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് ഭാരവാഹികൾ ചേർന്ന് ആദരിച്ചു. ഗൗതമിയുടെ വസതിയിലെത്തിയാണ് റസിഡൻസ് ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്.
​റസിഡൻസ് പ്രസിഡന്റ് കെ. കെ. ഷമീർ, സെക്രട്ടറി കോമളവല്ലി പി. പി, ട്രഷറർ ജഗജീവൻ കെ എന്നിവർ ഉപഹാര സമർപ്പണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ശ്യാമള സി, പുഷ്പലത പി. കെ, ജിഷ ഇ, വിജി പി. പി, സുജ എം. കെ, സുജാത പി. പി, ശ്രീജ കെ. കെ, ശ്രീദേവി പി. പി, പ്രസന്ന പി. പി തുടങ്ങിയ റസിഡൻസ് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
​ഉന്നത വിജയത്തിലൂടെ പെരുമണ്ണ ഗ്രാമത്തിന് തന്നെ വലിയൊരു നേട്ടമാണ് ഗൗതമി സമ്മാനിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തുടർന്നുള്ള ഉപരിപഠനത്തിനും ഗവേഷണങ്ങൾക്കും റസിഡൻസിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആശംസകളും ഭാരവാഹികൾ നേർന്നു.

Post a Comment

Previous Post Next Post