കരീം എളമരത്തിന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആദരം
വാഴക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ' മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് ലൈസൺ കമ്മറ്റി അംഗവുമായ കരീം എളമരത്തിനെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പറും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ ജൈസൽ എളമരത്തിൻ്റെ സാന്നിദ്ധ്യത്തിൽ, മുൻ ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ.എം.എ. റഹ്‌മാനാണ് കരീം എളമരത്തിന് ഉപഹാരം സമ്മാനിച്ചത്. സാമൂഹിക-ജീവകാരുണ്യ മേഖലകളിലെ അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ പദവിയെന്ന് ചടങ്ങിൽ നേതാക്കൾ പ്രസ്താവിച്ചു.
Tags:
Malappuram News

