Trending

അക്ഷര സല്ലാപം സംഘടിപ്പിച്ചു.

അക്ഷര സല്ലാപം സംഘടിപ്പിച്ചു.


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ബാലകൈരളിയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി "അക്ഷര സല്ലാപം " പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പാർവ്വതി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയ്ക്ക് വായനശാല ഭരണ സമിതി അംഗം ശ്രീദത്ത് ശ്രീനിവാസൻ നേതൃത്വം നൽകി. ചെറുകുളത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായനശാലയെ കുറിച്ച് മനസ്സിലാക്കുന്നതിനും , പഠിക്കാനും വേണ്ടി സന്ദർശിക്കുകയും ചെയ്തു. അദ്ധ്യാപകരായ നിയാസ്, ഫഹീം യുനുസ്, രവീന്ദ്രൻ. എം.ടി. എന്നിവർ നേതൃത്വം നൽകി. അമീർ സയാൻ സ്വാഗതവും ലൈബ്രേറിയൻ പി. ഗീത.നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post