Trending

പ്രവേശനോത്സവം സംഘടിപ്പിച്ചു

പ്രവേശനോത്സവം സംഘടിപ്പിച്ചു


GHSS മാവൂരിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രാജി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ടി. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രിക ടീച്ചർ ആശംസകൾ നേർന്നു.

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവവിദ്യാർഥിനി ആതിര ഡി.യെ ചടങ്ങിൽ ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ബാബുരാജ്, പൂർവ അധ്യാപകൻ വഹാബ് മാസ്റ്റർ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളും പ്രചോദനാത്മക സന്ദേശങ്ങളും നൽകി.

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മധുര വിതരണം ഉൾപ്പെടെ ഊഷ്മളമായ സ്വീകരണം നൽകുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ സലീം അൽത്താഫ് സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ സുമേഷ് നന്ദി രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post