Trending

കോഴിക്കോട് റൂറൽ ഉപജില്ലാതല പ്രവേശനോത്സവം

കോഴിക്കോട് റൂറൽ ഉപജില്ലാതല പ്രവേശനോത്സവം


പെരുമണ്ണ : കോഴിക്കോട് റൂറൽ ഉപജില്ലാതല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വെച്ച് കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എം.എ റസാഖ് മാസ്റ്റർ നിർവഹിച്ചു. അറിവിന്റെ ആദ്യാക്ഷരം തേടി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മധുരം നൽകി സ്കൂളിലേക്ക് സ്വീകരിച്ചു.പി.ടി.എ പ്രസിഡന്റ് ടി.ബിജീഷ് അധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.പി ബിൽസി മുഖ്യാതിഥിയായി. എം.എൽ.എ യുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള 'അക്ഷര മിഠായി' യുടെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ടി.എം ഷിറാസ് നിർവഹിച്ചു.ചടങ്ങിൽ റൂറൽ ഉപജില്ല എ.ഇ.ഒ ഇൻ ചാർജ് റെജിൽ വാസുദേവൻ ഉപഹാര സമർപ്പണം നടത്തി. പ്രശസ്ത മജീഷ്യൻ ജലീൽ മാവൂർ അവതരിപ്പിച്ച മാജിക് കുട്ടികളിൽ കൗതുകമുണർത്തി. പി.ടി.എ യുടെ വകയായി എല്ലാവർക്കും പായസ വിതരണം നടത്തി.ചടങ്ങിൽ വാർഡ് മെമ്പർമാരായ മുതുമന നളിനി ടീച്ചർ, വി.ടി മനോജ്,ടി.മിനി, ഡയറ്റ് ലക്ച്ചറർ വി.ദീപ,പൂർവ വിദ്യാർത്ഥി പ്രസിഡൻ്റ് ഷാജു കരുവാലിൽ,എം.പി.ടി.എ പ്രസിഡൻ്റ് എ.ധന്യ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post