പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത വി.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിജയികൾക്കുള്ള ഉപഹാര സമർപ്പണം നിർവഹിക്കുകയും ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ ഷമീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Tags:
Perumanna News



