Trending

ആവേശപ്പൂരം തീർത്ത് പെരുവയലിലെ മാസ്റ്റർഗോൾ

ആവേശപ്പൂരം തീർത്ത് പെരുവയലിലെ മാസ്റ്റർഗോൾ



എം എ റസാഖ് മാസ്റ്റർ എം എൽ എ യുടെ പെരുവയലിലെ ഫാൻപാർക്ക് മാസ്റ്റർ ഗോൾ ജനപകാളിത്തം കൊണ്ടും പരിപാടികളിലെ വൈവിധ്യം കൊണ്ടും ശ്രദ്ദേയമാകുന്നു. ഗ്യാലറിയും കസേരയും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ കാണാൻ അവസരമുണ്ടാക്കുന്നതിനായി ആരംഭിച്ച ഫാൻപാർക്കിലേക്ക് ഓരോ മത്സരങ്ങൾക്കും അനേകം പേരാണ് എത്തുന്നത്. ഇഷ്‌ട ടീമുകളെ പ്രോൽസാഹിപ്പിക്കാനും പിന്തുണ നൽകാനും കുട്ടികളടക്കം എത്തുമ്പോൾ വലിയ ഫുട്ബോൾ ആവേശമാണ് മാസ്റ്റർഗോളിൽ പ്രകടമാകുന്നത്.


ഓരോ ദിവസത്തെയും മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ കാണികളാൽ ഫാൻപാർക്ക് നിറയുന്നു. സ്വന്തം ടീമുകളുടെ ജഴ്‌സിയണിഞ്ഞും പതാകയേന്തിയുമാണ് ആർപ്പ് വിളികളുമായി ആരാധകർ മാസ്റ്റർ ഗോളിനെ ആവേശഭരിതമാക്കുന്നത്. ബിഗ് സ്ക്രീൻ പ്രദർശനത്തോടൊപ്പം ഷൂട്ടൗട്ട്,ലൈവ് ക്വിസ്, ഫാൻ ഡിബേറ്റ്, ഡോക്യുമെൻ്ററി പ്രദർശനം, സ്പോർട്സ് സമ്മിറ്റ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ജഗ്ലിങ് ചാലഞ്ച് മൈജി ഫ്യൂച്ചർ ചെയർമാൻ എ കെ ഷാജി ഉദ്ഘാടനം ചെയ്തു. ഒരുമയുടെ സന്ദേശം പകരുന്ന ഫുട്ബോളിനെയാണ് ലഹരിയായി സ്വീകരിക്കേണ്ടതെന്നും ഫുട്ബോളിൽ വിഭാഗീയ ചിന്തകളുടെ കണിക പോലും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം ടീമുകൾക്കായി നിലകൊള്ളുകയും മറ്റുള്ള ടീമുകളുടെ നല്ല കളികളെ അംഗീകരിക്കുകയും ചെയ്യുന്ന മാനവികതയുടെ സന്ദേശമാണ് ഫുട്ബോൾ നൽകുന്നത്. ഫാൻപാർക്കിലെത്തുന്നവർക്കായി നടത്തുന്ന ലോകകപ്പ് പ്രവചന മത്സര വിജയിക്ക് അര ലക്ഷം രൂപ മൈജി ഫ്യൂച്ചറിൻ്റെ ക്യാഷ് പ്രൈസും അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. എം എ റസാഖ് മാസ്റ്റർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സിനിമ സീരിയൽ നടൻ ഷാജി ഷാഹിദ് മുഖ്യാതിഥിയായിരുന്നു. പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി, പതിനൊന്നാം വാർഡ് മെമ്പർ അനൂപ് പി.ജി, സമദ് പെരുമണ്ണ, ഷാക്കിർ കുറ്റിക്കടവ്, അൻസാർ പെരുവയൽ, മൻസൂർ കായലം സംസാരിച്ചു. കേരളാ പോലീസ് താരവും ഫുട്ബോൾ കോച്ചുമായ ജുനൈദ് പുവ്വാട്ടുപറമ്പ് ജഗ്ലിങ് ചാലഞ്ചിന് നേതൃത്വം നൽകി. ജാഫർ സാദിഖ് സ്വാഗതവും ഉനൈസ് പെരുവയൽ നന്ദിയും പറഞ്ഞു. നോക്കൗട്ട് റൗണ്ടിലെത്തിയതോടെ ഫാൻപാർക്കിൻ്റെ ആവേശം ഇരട്ടിയാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post