Trending

ക്യാൻസർ രോഗികളെ ചേർത്ത് പിടിച്ചു കൊണ്ട് ഹോപ്പ് രക്തദാന ക്യാമ്പ് നടത്തി..

ക്യാൻസർ രോഗികളെ ചേർത്ത് പിടിച്ചു കൊണ്ട് ഹോപ്പ് രക്തദാന ക്യാമ്പ് നടത്തി..


ഹോപ്പിനോട് വിട പറഞ്ഞ ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും പുന്നക്കൽ നാഷണൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പുന്നക്കൽ അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ
രക്തദാന ക്യാമ്പ് നടത്തി..


മുക്കം MVR ക്യാൻസർ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്..
വനിതകൾ അടക്കം 49ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു..


രക്തദാതാക്കൾക്ക് ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ആമിൽ ഹാരിസ് സർട്ടിഫിക്കറ്റുകൾ നൽകി..


ഏറ്റവുമധികം sdp ദാനം ചെയ്തതിന് ഈ വർഷം സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ അവാർഡിന് അർഹനായ ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ യൂസുഫ് പുന്നയ്ക്കലിന് MVR ന്റെ ആദരവും ക്യാമ്പിൽ വെച്ച് കൊടുത്തു..


ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചരി,ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദാമന്ദിരം,നൗഷാദ് ബേപ്പൂർ,ഷംസുദ്ദീൻ മുറമ്പാത്തി,യൂസുഫ് പുന്നക്കൽ ,ഷറീജ ഒളവണ്ണ,ഷാജിമോൻ വെള്ളിമാട്കുന്ന്,റംഷിദലി അരക്കിണർ,സഫ ഒളവണ്ണ,ഹസീന മുറമ്പാത്തി,പുന്നക്കൽ നാഷണൽ ലൈബ്രറി സെക്രട്ടറി ഹുസൈൻ മാസ്റ്റർ,ഇബ്രാഹിം പുന്നയ്ക്കൽ,സലാം പുന്നയ്ക്കൽ,ഷാഫി പുന്നയ്ക്കൽ 
MVR ബ്ലഡ് സെന്റർ മാനേജർ അനു പുല്ലങ്കോടൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post