വയോജന സംഗമം, അനുമോദന സദസ്സ്, സുരക്ഷാ ബോധവൽക്കരണം
കുന്നത്തറ സാംസ്കാരിക നിലയം ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തിൽ വയോജന കൂട്ടായ്മയും ഉന്നത വിജയികൾക്ക് അനുമോദനവും സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു..
കുന്നത്തറ സാംസ്കാരിക നിലയം പ്രസിഡണ്ട് ശ്രീ. പി വി ഭാസ്കരൻ കിടാവ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ പുനത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
ദീനദയാൽ ഉപാദ്ധ്യായ യൂണിവേഴ്സിറ്റിയിൽ നിന്നും ആയുർവേദ MD പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ ഡോ: അങ്കിത ഹരിദാസിന് നാടിൻ്റെ സ്നേഹോപഹാരം സമർപ്പിച്ചു..
തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നയിച്ചു. അത്യാവശ്യഘട്ടങ്ങളിലെ സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷ പരിശീലനവും നൽകി.
11 അംഗ വയോജനവേദി നിർവ്വാഹ സമിതിയും രൂപീകരിച്ചു.
സാംസ്കാരിക നിലയം സെക്രട്ടറി ശ്രീ : ബാബുരാജ് ശ്രീരഞ്ജിനി ചടങ്ങിന് സ്വാഗതം പറഞ്ഞു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി : വത്സല കൊടിയാറമ്പത്ത് മുഖ്യാതിഥിയായി .ചടങ്ങിൽ,
മുൻ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ :കെ ടി സുകുമാരൻ,
ശ്രീ :ബാബു ടി,
സാംസ്കാരിക നിലയും വൈസ് പ്രസിഡണ്ട് ശ്രീ : രജനീഷ് നിടുമ്പ്രത്ത്,
ശ്രീ :രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

