Trending

ജനവിദ്യാ കേന്ദ്രത്തെ മത്സരപരീക്ഷാ കോച്ചിംഗ് സെന്ററാക്കും: ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

ജനവിദ്യാ കേന്ദ്രത്തെ മത്സരപരീക്ഷാ കോച്ചിംഗ് സെന്ററാക്കും: ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡായ പുതിയാടത്ത് സ്ഥിതി ചെയ്യുന്ന ചിറ്റാരിപ്പിലാക്കൽ ജനവിദ്യാ കേന്ദ്രത്തെ മത്സരപരീക്ഷാ കോച്ചിംഗ് ആൻഡ് ഗൈഡൻസ് ക്ലാസുകൾ നടത്താനുള്ള കേന്ദ്രമാക്കി മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നദീറ ഉറപ്പുനൽകി. ഗ്രാമസഭാ യോഗത്തിൽ ജനകീയ വേദിക്ക് വേണ്ടി ഡോ. സി.കെ. അഹ്മദ് ഈ ആവശ്യം ഉന്നയിച്ച് പ്രസിഡന്റിന് അപേക്ഷ സമർപ്പിച്ചു.

പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഈ നീക്കം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
​ഇതോടൊപ്പം, 'ലഹരിവിമുക്ത തൂഫാൻ' ക്യാമ്പയിന്റെ ഭാഗമായി ചിറ്റാരിപ്പിലാക്കൽ പരിസരങ്ങളിലെ മദ്യ-ലഹരി കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ സുബൈദയും പഞ്ചായത്ത് പ്രസിഡന്റും യോഗത്തിൽ ഉറപ്പുനൽകി. നാടിന്റെ നന്മയ്ക്കായി ഇത്തരം സത്കർമ്മങ്ങളുമായി മുന്നോട്ടുപോകണമെന്നും ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്ത നാട്ടുകാർ അഭ്യർത്ഥിച്ചു.




Post a Comment

Previous Post Next Post