Trending

പെരുവയൽ വില്ലേജ് ഓഫീസിലെ ജനദ്രോഹപരമായ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ പെരുവയൽ വില്ലേജ് ഓഫീസ് മാർച്ച് നടത്തി

പെരുവയൽ വില്ലേജ് ഓഫീസിലെ ജനദ്രോഹപരമായ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ പെരുവയൽ വില്ലേജ് ഓഫീസ് മാർച്ച് നടത്തി


പെരുവയൽ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫിസർ ഒരു മാസത്തിലേറെയായി അവധിയിലായിട്ടും പകരം സംവിധാനം ഒരുക്കാത്തതിനാൽ വില്ലേജ് ഓഫീസിലെ പൊതുജന സേവനങ്ങൾ താറുമാറായിരിക്കുകയാണ്
അത്യാവശ്യം ആയിട്ട് വരുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതിയാണ്. 


  വരുമാന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, വിവിധ സർക്കാർ ആനുകൂല്യങ്ങൾക്കാവശ്യമായ രേഖകൾ എന്നിവ ലഭിക്കാതെ സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടുള്ള റവന്യൂ വകുപ്പിന്റെ ഈ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക്  വെള്ളിയാഴ്ച രാവിലെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

     പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ കുന്നമംഗലം ബ്ലോക്ക് ട്രഷറർ സ.ജിതിൻ.വി ഉദ്ഘാടനം ചെയ്തു. 

ഡിവൈഎഫ്ഐ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി അംഗം സ. അഡ്വ അജയ് AC അഭിവാദ്യം ചെയ്തു. പൂവാട്ടൂപറമ്പ് മേഖല സെക്രട്ടറി സ.മനു അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കമ്മറ്റി അംഗം സ.അഭിനന്ദ് പി ബാബു സ്വാഗതവും കുറ്റിക്കാട്ടൂർ മേഖല സെക്രട്ടറി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post