ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ജൈവതീരം
കാവുംമന്ദം: പുഴയോര ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുന്നതിന് ജൈവ തീരം ഒരുക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. കാലിക്കുനി വാർഡിലെ എടത്തറ പുഴയോരത്ത് ആവാസ വ്യവസ്ഥകളെ തകർക്കുന്ന അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും തദ്ദേശീയ സസ്യങ്ങളെ നട്ടുവളർത്തി സംരക്ഷിക്കുന്നതാണ് ഈ കേന്ദ്രം. പ്രദേശത്ത് തൈ നട്ടു കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി, കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആക്ഷൻ എയ്ഡ് അസോസിയേഷൻ വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഗ്രാമസഭയും സംഘടിപ്പിക്കപ്പെട്ടു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, അംഗങ്ങളായ ധനിഷാ സുനിൽ, വിജയരാഘവൻ, സാഹിറ അഷ്റഫ്, ബേബി മൂത്തേടം, സുഭാഷിണി, സെക്രട്ടറി എം പി രാജേന്ദ്രൻ, കൃഷി ഓഫീസർ അനു ജോർജ്, ആക്ഷൻ എയ്ഡ് പ്രതിനിധി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ സഹല സ്വാഗതവും ആമിന റുക്സാന നന്ദിയും പറഞ്ഞു.
Tags:
Kerala News

