Trending

മെമ്പറെ അപമാനിച്ചതിൽ പ്രതിഷേധം

മെമ്പറെ അപമാനിച്ചതിൽ പ്രതിഷേധം


പേരാമ്പ്ര:നൊച്ചാട് ഗവൺമെന്റ് ആയുർവേദിക് ആശുപത്രിയിൽ വൈദ്യതി നിലച്ച് ഇരുട്ടിലായപ്പോൾ മെഴുകുതിരി എത്തിച്ചു കൊടുത്തത് രാഷ്ട്രീയ പ്രേരിതമായി ഹോസ്പിറ്റലിൽ അതിക്രമിച്ചു കയറി എന്ന് പറഞ്ഞു നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് അംഗം റസ് ല സിറാജ് പിസിയെ അപമാനിക്കാൻ ശ്രമിച്ച സിപിഎം നിലപാടിനെതിരെ നൊച്ചാട് മേഖല യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് ഹെൽത്ത് സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.മെംബർ വാർഡിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ വിരളി പൂണ്ട് ആണ് സിപിഎം മെമ്പർക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് ഇറങ്ങിയത്.കുത്തക വാർഡ് പിടിച്ചെടുത്ത വാർഡ് മെമ്പർക്കെതിരെ നേരത്തെയും വ്യാജ ആരോപണങ്ങളായി രംഗത്ത് വന്നിരുന്നു.പ്രതിഷേധ യോഗം യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ എം കെ റസാക്ക് ഉദ്ഘാടനം ചെയ്തു.യു ഡി എഫ് മേഖല ചെയർമാൻ രാജൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു.അൻവർ ഷാ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി.ടി കുഞ്ഞമ്മത്,എ വി സന്തോഷ്, പിസി മുഹമ്മദ് സിറാജ്,പനോട്ട് അബൂബക്കർ,എൻ പി അസീസ്,ടിടി അബ്ദുൽ സലാം ,കാസിം രയരോത്ത്,ഫൗസിയ,മുനീർ നൊച്ചാട് ,പി കെ മോഹനൻ സംസാരിച്ചു .


Post a Comment

Previous Post Next Post