Trending

ജർമ്മനിയിലെ അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച ഡോ. ടി. മുഹമ്മദ് അലിക്ക് കൊടുവള്ളി കെ.എം.ഒ കോളേജിൽ സ്വീകരണം ​

ജർമ്മനിയിലെ അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച ഡോ. ടി. മുഹമ്മദ് അലിക്ക് കൊടുവള്ളി കെ.എം.ഒ കോളേജിൽ സ്വീകരണം

കൊടുവള്ളി: ജർമ്മനിയിലെ പ്രശസ്തമായ ഏർഫേർട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര ഹിസ്റ്ററി കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച കൊടുവള്ളി കെ.എം.ഒ (KMO) ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് അലിക്ക് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം. ജർമൻ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്തു തിരിച്ചെത്തിയ അദ്ദേഹത്തെ കെ.എം.ഒ കോളേജ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.


ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ഡോ. സി. കെ. അഹ്മദ്, ഡോ. ടി. മുഹമ്മദ് അലിയെ പൊന്നാട അണിയിച്ചു ആദരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. റൈഹാന, അഫീഫുദ്ധീൻ, മജീദ് മാസ്റ്റർ, സീമ, ഗഫൂർ, ശ്യാമള, ഹഫ്സ, മുബഷിർ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും പ്രിൻസിപ്പലിന്റെ അന്താരാഷ്ട്ര നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു. കോളേജിലെ മറ്റ് അധ്യാപകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post