Trending

ചൂലൂർ സി.എച് സെന്ററിന്റെ പണക്കിഴി കൈമാറ്റ ചടങ്ങ് ശ്രദ്ധേയമായി

ചൂലൂർ സി.എച് സെന്ററിന്റെ പണക്കിഴി കൈമാറ്റ ചടങ്ങ് ശ്രദ്ധേയമായി


കാൻസർ രോഗികളുടെ പരിപാലന കേന്ദ്രമായ ചൂലൂർ സി.എച് സെന്ററിന്ന് തങ്ങളുടെ നാട്ടിൽ നിന്നും ശേഖരിച്ച ഫണ്ടുകൾ പണക്കിഴികളായി സെന്റർ
പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ക്ക് നേരിട്ട്കൈ മാറുവാൻ സൻമനസ്സുള്ളവർ ഒത്ത് കൂടിയപ്പോൾ അതൊരു ആർദ്ര സംഗമമായി ഏറെ ശ്രദ്ധേയമായി .
ചൂലൂർ സി.എച് സെന്ററിന്റ പരിസരത്തുള്ള മലപ്പുറം. കോഴിക്കോട് ജില്ലകളിലെ ഗ്രാമങ്ങളിലെ പള്ളികൾ, ഈദ് ഗാഹുകൾ എന്നിവിടങ്ങളിൽ നിന്നും വനിതാ ലീഗ് പ്രവർത്തകർ ടോക്കൺ വഴിയും ശേഖരിച്ച സംഖ്യകൾ ആണ് കൈമാറിയത്. കാൻസർ രോഗികൾക്ക് ഒരുകൈത്താങ്ങ് എന്ന പേരിലായിരുന്നു ബലി പെരുന്നാൾ ദിവസം ഫണ്ട് ശേഖരണം നടത്തിയത്.വൈസ് പ്രസിഡണ്ടു ഖാലിദൂ കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു ജനറൽ സിക്രട്ടരി എൻ പി.ഹംസ മാസ്റ്റർ സ്വാഗതവും കെ.പി.യു. അലി അതിഥി പരിചയവും നടത്തി. പ്രമുഖ വ്യവസായിയും ടി.ജി.എൽ ഗോൾഡ് ചെയർമാനുമായ ശുക്കൂർ കിനാലൂർ മുഖ്യാതിഥി ആയിരുന്നു. ആൾ ഇന്ത്യ മുസ്ലിംകൾച്ചറൽ സെന്റർ അന്തമാൻ നിക്കോമ്പർ ഘടകം സി.എച് സെന്ററിന് സംഭാവന നല്കുന്ന എ.സികൾ പ്രസിഡന്റ് സിദ്ധീഖ് ലവ്‌ലി : പ്രസിഡന്റ് ഇ.ടി.ക്ക് കൈമാറി. ദുബൈ കെ.എം.സി.സി. സിക്രട്ടരി വി.കെ  അഹമ്മദ് ബിച്ചി  കുന്ദമംഗലം മണ്ഡലം ലീഗ് പ്രസിഡണ്ട് മൂസ മൗലവി. അഹമ്മദ് കുട്ടി ഉണ്ണിക്കുളം. മജീദ് പുതുക്കുടി വനിതാ ലീഗ് ജില്ലാ സിക്രട്ടരി റൂക്കിയ മരക്കാർ.ടി.കെ. സിനത്ത്. സുഹറ വെള്ളങ്ങോട്ട് സെന്റർ ഭാരവാഹികളായ കെ. അലി വാഴക്കാട്.എ.ടി. ബഷീർ.പി.പി അബ്ദുറഹിമാൻ.കെ അലി ഹസ്സൻ.ഇ.സി.എം.ബഷീർ മാസ്റ്റർ.ടി.അബൂറഹിമാൻ ഹാജി. എ.കെ.മുഹമ്മദലി അഹമ്മദ് കുട്ടി അയരൻങ്കോട്. എം.എ.അബൂറഹിമാൻ ഹാജി. സ്വദേശി  ഷരിഫ്.ടി.ടി.അബ്ദുല്ല . കെ.എസ് ആർ ടി.സി ഇമ്പ്രാഹിം. മുഹമ്മദലി അമ്പലക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു  സെന്ററിനോടനുബന്ധിച്ചു മികച്ച ജീവകാരുണ്യ പ്രവത്ത്നം നടത്തിയ സിദ്ധീഖ് ഈസ്റ്റ് മലയമ്മ.അബ്ദുസ്സലാം നെരോത്ത് എന്നിവരെ ആദരിച്ചു ഖജാഞ്ചി പി.പി.മൊയ്തീൻ ഹാജി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post