ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. സ്റ്റാർ ഫെസ്റ്റ് എന്ന പേരിലുള്ള പ്രോഗ്രാം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്, കൂരാച്ചുണ്ട് സ്വദേശി ഡോ. റോയി ജോൺ വി. മുഖ്യാതിഥിയായിരുന്നു.
കൂരാച്ചുണ്ട് പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ചവരും പുറത്തെ സ്കൂളുകളിൽ പഠിച്ച കൂരാച്ചുണ്ട് പഞ്ചായത്തുകാരുമായ 80 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ
കല്ലാനോട് സെന്റ് മേരീസ്, കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂളുകൾക്കും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കല്ലാനോട്, കൂരാച്ചുണ്ട് ഹയർ സെക്കണ്ടറി സ്കൂളുകൾക്കും ഉപഹാരം നൽകി.
വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ
ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ,
ചെറിയാൻ ജോസഫ് അറക്കൽ, ബ്ലോക്ക് മെമ്പർ
അരുൺ ജോസ്, വാർഡ് മെമ്പർമാരായ എൻ.കെ കുഞ്ഞമ്മദ്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്,
ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, കൂരാച്ചുണ്ട് സെന്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഷാജി കുര്യൻ,
വിദ്യാർത്ഥി പ്രതിനിധി ആദി ജോ ഷിബി എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

