സ്കൂൾ വിദ്യാർത്ഥികൾക്ക് കരുതലൊരുക്കി ഐ.എസ്.എം
കോഴിക്കോട്: ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഫസ്റ്റ് എയ്ഡ് ബോക്സുകളുടെ ജില്ലാ തല ഉദ്ഘാടനം പുതിയറ ബി.ഇ.എം യു.പി സ്കൂളിൽ വെച്ച് നടന്നു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ സ്കൂൾ പ്രധാനാധ്യാപകൻ എസ്. ദിലീപ് ന് ഫസ്റ്റ് എയ്ഡ് ബോക്സ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ഐ.എസ്.എം ജില്ലാ ട്രഷറർ അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ റിയാസ് കെ.എം.ആർ, ഈലാഫ് കൺവീനർ മുജീബ് പൊറ്റമ്മൽ, സ്മിതാ ലക്ഷ്മി ടീച്ചർ, ഷജീർഖാൻ വയ്യാനം എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

