Trending

ആർ.ഇ.സി ചേനൊത്ത് ഗ്രീഷ്മം റസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണം ചെയ്തു

ആർ.ഇ.സി ചേനൊത്ത് ഗ്രീഷ്മം റസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണം ചെയ്തു

ചേനോത്ത്: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ആർ.ഇ.സി ചേനൊത്ത് ഗ്രീഷ്മം റസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്ത് വൃക്ഷതൈ വിതരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാവേദി ഈ പരിപാടി സംഘടിപ്പിച്ചത്.
​ഗ്രീഷ്മം റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ചടങ്ങിൽ വൃക്ഷതൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വനിതാവേദി പ്രസിഡന്റ് സുഭാഷിണി ചടങ്ങിന് സ്വാഗതം ആശംസിച്ചു. വനിതാവേദി സെക്രട്ടറി സ്മിതയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
​അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സൽമാൻ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ട്‌ പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അസോസിയേഷൻ ഭാരവാഹികളും വനിതാവേദി പ്രവർത്തകരും പ്രദേശവാസികളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post