കൂരാച്ചുണ്ട് ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി
പൊതുജന പങ്കാളിത്തം കൊണ്ട്
ശ്രദ്ധേയമായി കൂരാച്ചുണ്ട് ബഡ്സ് സ്കൂൾ പ്രവേശനോത്സവം. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും അലങ്കരിച്ചു. ജനപ്രതിനിധികൾ വിദ്യാർത്ഥികളെ പൂവും ലഡുവും നൽകി സ്വീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, ജെ.സി.ഐ തുടങ്ങിയ സംഘടനകൾ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും
കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്ന് നടത്തി.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറക്കൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർമാരായ ജലീൽ കുന്നും പുറത്ത്, എൻ.കെ കുഞ്ഞമ്മദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജോബ്, വൈസ് ചെയർപേഴ്സൺ സമീറ, മെമ്പർ ഗീത ചന്ദ്രൻ, അധ്യാപിക അനുപ്രിയ, ജെ.സി.ഐ പ്രസിഡന്റ് അരുൺ സക്കറിയ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി റസാഖ് കായാട്ടുമ്മൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, വി.എസ് ഹമീദ്, സജി കൂനന്താനം, സൂപ്പി തെരുവത്ത് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ സി. ഡി.എസ് മെമ്പർമാർ നേതൃത്വം നൽകി.
Tags:
Kozhikode News

