ടി. സിദ്ദിഖ് മന്ത്രിക്കും റസാഖ് മാസ്റ്റർ എം.എൽ.എയ്ക്കും കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സ്വീകരണം
മാവൂർ: കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിനും കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ റസാക്ക് മാസ്റ്റർക്കും പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി.
മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് മന്ത്രി ആദരിച്ചു.
കോട്ടയം ആർ.ഐ.ടി കോളേജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കൗശിക് പ്രകാശിനെയും, മികച്ച ഷോർട്ട് ഫിലിം ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട നിവേദ് നിധീഷിനെയും മന്ത്രി ടി. സിദ്ദിഖ് ഉപഹാരം നൽകി ആദരിച്ചു.
യു.ഡി.എഫിൻ്റെയും കോൺഗ്രസിൻ്റെയും പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇ. എം. ജയപ്രകാശ്, ഇടക്കുനി അബ്ദുറഹിമാൻ, എം. ധനീഷ് ലാൽ, എം. പി. കേളുക്കുട്ടി, പി. സി. അബ്ദുൽ കരീം എന്നിവരും, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ കെ.എം. അപ്പുകുഞ്ഞൻ, സി. വി. സംജിത്ത്, ടി. വേലായുധൻ എന്നിവരും ആശംസകൾ നേർന്നു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. മുനീറത്ത്, വൈസ് പ്രസിഡൻ്റ് സി. പി. കൃഷ്ണൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. അഹമ്മദ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ഇ. കെ. നിധീഷ്, കോൺഗ്രസ് കുന്നമംഗലം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബാബു നെല്ലുളി, ജനറൽ സെക്രട്ടറി ശശികുമാർ കാവാട്ട്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും പ്രവർത്തകരും സ്വീകരണ സമ്മേളനത്തിൽ സംബന്ധിച്ചു.
Tags:
Mavoor News



