പരിസ്ഥിതി ദിനത്തിൽ ബോധവൽക്കരണവും പ്രശ്നോത്തരിയും നടത്തി
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിമാടുകുന്ന് എൻ ജി ഒ ക്വാർട്ടേഴ്‌സ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് ടാഗോർ ഫൗണ്ടേഷൻ കേരളയും ആൾ കേരള സൂപ്പർസ്റ്റാർ രജനീകാന്ത് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനും മാതൃ കയായി.
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പ്രശ്നോത്തരി മത്സരവും ചിത്രരചനാ മത്സരവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ പി പി റഷീദലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ നെല്ലിയോട്ട് ബഷീർ പരിസ്ഥിതിദിന സന്ദേശം നൽകി.കെ ബീനടീച്ചർ അധ്യക്ഷത വഹിച്ചു.എ കെ എസ് ആർ എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ സതീഷ് പത്മനാഭൻ അധ്യാപകർക്കുള്ള വൃക്ഷത്തൈകൾ ഇ സൗമ്യ തെരേസ ടീച്ചർക്ക് കൈമാറി.ടാഗോർ ഫൗണ്ടേഷൻ ഡയറക്ടറും മോട്ടിവേഷനൽ ട്രൈനെറും സാമൂഹ്യപ്രവർത്തകയുമായ റഹിയാന ബീഗം കുട്ടികൾക്കുള്ള ചെടികളും വിതരണം ചെയ്തു.
Tags:
Kozhikode News



