Trending

വിജയോത്സവം പ്രതിഭാസംഗമം

വിജയോത്സവം പ്രതിഭാസംഗമം


കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ്‌ - കെ.എസ്.യു കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ പ്രതിഭ സംഗമം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലെ ഉന്നത വിജയികളായ 130 വിദ്യാർഥികൾക്കാണ് ചടങ്ങിൽ അനുമോദനം നൽകിയത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കെ.എസ്.യു കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഷാരോൺ ചാലിക്കോട്ടയിൽ സ്വാഗതം ആശംസിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത് ഉണ്ണികുളം മുഖ്യാതിഥിയായിരുന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോസ് വെളിയത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി.വി.സഹൽ, യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരയ്‌ക്കൽ, ജിസോ മാത്യു, ദീപു കിഴക്കേനകത്ത്, രാഹുൽ രാഘവൻ, ആൻമരിയ ബിജു താന്നിക്കൽ, എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post