REFOCC 10 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകും
ചെറൂപ്പ: ചെറൂപ്പ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഫോക്ക് എന്ന പ്രമുഖ സന്നദ്ധ സംഘടനയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തുലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി “കുടായ്മയുടെ കരുത്ത്, കാരുണ്ണ്യത്തിന്റെ തണൽ” എന്ന സന്ദേശം ഉയർത്തി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന നടത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു. അംഗീകൃത സ്ഥാപനങ്ങളിൽ യു.ജി കോഴ്സുകൾക്ക് പഠനം നടത്തുന്ന 2026 മാർച്ചിൽ പ്ലസ് ടു വിജയിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുക. ആദ്യഘട്ടമായിപെരുവയൽ- മാവൂർ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും
മികച്ച അക്കാദമിക് നിലവാരവും സാമ്പത്തികസാമൂഹികമായി സഹായം ആവശ്യവുമുള്ളവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ് എന്ന് ഭാരവാഹികൾപറഞ്ഞു.
www.refocc.org ഈ വെബ്സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ ഫാസിൽ, പി.കെ സെക്രട്ടറി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് ടി. രാജേഷ്, ട്രഷറർ കെ.കെ ഹുസൈൻ കുട്ടി, ജോയിൻ്റ് സെക്രട്ടറി ബിനീഷ് സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ ഷരീഫ്, കെ. അനീസ്, പി. റാഷിദ്, വി.കെ ഇല്യാസ് എന്നിവർ പങ്കെടുത്തു
Tags:
Mavoor News

